നാരദ കേസ്: ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം ഹൈക്കോടതി മാറ്റിവെച്ചു

നാരദ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടിഎംസി നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം കൊല്‍ക്കത്ത ഹൈക്കോടതി മാറ്റിവെച്ചു. ഒഴിവാക്കാനാകാത്ത ചില കാരണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്ന് നടക്കാനിരുന്ന തുടര്‍വാദം മാറ്റിവെച്ചത്.

അതേ സമയം സിബിഐയെ സംസ്ഥാനത്തു പ്രവര്‍ത്തിക്കാന്‍ അനുവധിക്കുന്നില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചത്.

സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെത്തുന്നുവെന്നും മമത ബാനര്‍ജി സിബിഐ ഓഫിസില്‍ ധര്‍ണ നടത്തിയ സമയത്തു തന്നെയാണ് സിബിഐ ഓഫീസിന് നേരെ ആക്രമണം ഉണ്ടായതതെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിബിഐ ഉദ്യോഗസ്ഥര്‍ അന്വേഷണവുമായി മുന്നോട്ട് പോകാതിരിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അറസ്റ്റിലായ നാല് പേരും ഉന്നത സ്വാധീനമുള്ള ആളുകള്‍ ആണ്. ഇവര്‍ക്ക് സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുമെന്നുമാണ് സിബിഐ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News