ADVERTISEMENT
കോണ്‍ഗ്രസിൽ അടിമുടി മാറ്റവുമായി ഹൈക്കമാന്‍റ്.പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിടി സതീശനേയും പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ സുധാകരനേയും പരിഗണിക്കാൻ നീക്കം.
എം പിമാരും എം എൽ എമാരും മറ്റ് പ്രവർത്തകരും നേതൃമാറ്റം ആവശ്യപെട്ടതോടെയാണ് ഹൈക്കമാന്‍റിന്‍റെ ഇടപെടൽ.ഇതോടെ കോണ്‍ഗ്രസ് നേതൃത്വത്തിൽ ഐ ഗ്രൂപ്പ് പിടിമുറുക്കുകയാണ്.
ചെന്നിത്തലക്കും മുല്ലപള്ളിക്കും കനത്ത തിരിച്ചടി നൽകിയാണ് ഹൈക്കമാന്‍റിന്‍റെ നീക്കം.എം പിമാരും എം എൽ എമാരും മറ്റ് പ്രവർത്തകരും നേതൃമാറ്റം ആവശ്യപെട്ട് ഹൈക്കമാന്‍റിനെ സമീപിച്ചതോടെയാണ് നേതൃമാറ്റം നടത്തുന്ന കാര്യത്തിൽ ഹൈക്കമാന്‍റ് തയ്യാറെടുക്കുന്നത്.
രമേശ് ചെന്നിത്തലയെ തള്ളി വി ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കിയും മുല്ലപള്ളിയെ ഒഴിവാക്കി കെ.സുധാകരനെ കെപിസിസി പ്രസിഡന്‍റാക്കിയും തൽക്കാലം പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. പി.ടി.തോമസ് എംഎൽഎ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎ മാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എ ഐ സി സി പ്രതിനിധികളായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.
നേരത്തെ എ ഗ്രൂപ്പിന്‍റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണയോടെ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തിക്കാൻ നീക്കം നടത്തിയിരുന്നു.എന്നാൽ എം പി മാർ,യുവ എംഎൽഎ മാർ എന്നിവർ വി.ഡി.സതീശനെ പിന്തുണയ്ക്കുകയായിരുന്നു.
രമേശ് വീണ്ടും തുടർന്നാൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് ഇവർ ഹൈക്കമാന്‍റിനെ കത്തുമുഖേനെ അറിയിച്ചു എന്നാണ് വിവരം കൂടാതെ 21അംഗ എം എൽ എമാരിൽ ഏഴുപേർ മാത്രമാണ് ചെന്നിത്തലയെ പിന്താങ്ങിയത് ഭൂരിപക്ഷവും വിഡി സതീശനൊപ്പമായിരുന്നു.
നേരത്തെ ചേർന്ന രാഷ്ട്രീയകാര്യ സമിതിയും പാർളി മെന്‍ററി പർട്ടിയോഗവും ചെന്നിത്തലയെ പ്രതിപക്ഷത്തും മുല്ലപ്പള്ളിയെ പ്രസിഡന്‍റായും തുടരാൻ തീരുമാനമെടുത്തെങ്കിലും യുവതലമുറയുടെ ശക്തമായ എതിർപ്പിനെതുടർന്ന് ഹൈക്കമാൻഡ് ഇടപെടുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.