അധികാരമേല്‍ക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ശ്രീ.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയെ വിളിച്ച് ആശംസകള്‍ നേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ Virtual ആയി ചടങ്ങ് വീക്ഷിക്കും. പ്രതിസന്ധിയുടെ ഈ കാലത്ത് ജനങ്ങള്‍ സര്‍ക്കാറില്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് കഴിയട്ടെ.

ഏറ്റവും മികച്ചതും ക്രിയാത്മകവുമായ പ്രതിപക്ഷമായി യു.ഡി.എഫ് ഉണ്ടാവും. ഒന്നിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കും, വിയോജിപ്പുകള്‍ ശക്തമായി രേഖപ്പെടുത്തുകയും ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News