ചങ്കുറപ്പോടെ പിണറായി സർക്കാർ വീണ്ടും

ചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാം വട്ടവും ഭരണത്തിലേക്ക് . പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള മന്ത്രി സഭ.മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നത്  പിണറായി വിജയൻ . ചങ്കുറപ്പോടെ ക്യാപ്റ്റൻ മുന്നോട്ട് .

സഖാവ് പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏൽക്കുന്നു.മലയാളി കണ്ണും മനസും നിറഞ്ഞാവും ഈ കാഴച ആസ്വദിക്കുന്നത്.നിയമസഭയിലേക്ക് ആറാം വിജയം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഇത്തവണയും ധർമടത്തുനിന്നാണ് ജയിച്ചത്.എന്നാൽ കേരളമൊട്ടാകെ മത്സരിച്ചത് പിണറായി ആണ് എന്ന് പറയേണ്ടി വരും.എല്ലാവരും വോട്ട് ചെയ്തത് പിണറായി വിജയനാണ്.വികസനങ്ങൾക്കാണ്.വിവാദങ്ങളുടെ പിന്നാലെ പോകാതെ ജനം ചേർന്ന് നിന്നത് പിണറായി വിജയൻ എന്ന ക്യാപ്റ്റനൊപ്പമാണ്.

കേരളത്തിന്റെ താൽപ്പര്യം സംരക്ഷിക്കണമെങ്കിൽ, അവകാശം നേടിയെടുക്കണമെങ്കിൽ, നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെങ്കിൽ, അഴിമതിരഹിത വികസനം യാഥാർഥ്യമാകണമെങ്കിൽ, ക്ഷേമം പുലരണമെങ്കിൽ, കേരളത്തിൽ പുരോഗമന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പിണറായി സർക്കാർതന്നെ അധികാരത്തിൽ തുടരണമെന്ന് കേരളത്തിലെ  ജനങ്ങൾ വിധിയെഴുതി. ആ ജനവിധി പ്രാബല്യത്തിലാകുകയാണ് ഇന്ന്; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടെ.

കഴിഞ്ഞ അഞ്ചുവർഷം കേരള ചരിത്രത്തിൽത്തന്നെ സമാനതകൾ ഇല്ലാത്തവയായിരുന്നു. ഒന്നിനു പുറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപാ, പ്രളയം, കാലവർഷക്കെടുതി, ഉരുൾപ്പൊട്ടലുകൾ എന്നിവയ്‌ക്കു ശേഷം ഒടുവിൽ കോവിഡും വന്നു. അവയുടെയൊന്നും നടുവിൽ കേരളം തളർന്നില്ല. കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, പിണറായി വിജയൻ കേരളത്തിനൊപ്പം അല്ലെങ്കിൽ മുന്നിൽ നിന്ന് നയിച്ചു.ഒരു കപ്പിത്താന്റെ  ഉത്തരവാദിത്വത്തോടെ.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പാസില്ല; പിണറായി കയറിപ്പോകുന്നത് കണ്ടാൽ മതി എന്ന് ഒരാൾ പറയുന്നത് കേരളം ചരിത്രത്തിൽ അപൂർവമാണ്.അങ്ങനെ ഉറക്കെ പറഞ്ഞ മനുഷ്യരെ നമ്മൾ ഇന്ന് കണ്ടു .അത്രമേൽ പിണറായി വിജയൻ എന്ന നേതാവ് പ്രവർത്തന മികവ് കൊണ്ട് നമ്മെ കീഴ്‌പ്പെടുത്തി കളഞ്ഞു . സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ജനാർദനൻ ചേട്ടനെയും സുബൈദ ഉമ്മയെയും മറക്കാത്ത,നാടിന് ഉതകുന്ന ആളുകളെ മറക്കാത്ത ഈ മനുഷ്യനല്ലാതെ മറ്റാരാണ് മുഖ്യമന്ത്രിയാകുക.

1945 മേയ് 24 ന്‌ ജനനം. പിണറായി ശാരദ വിലാസം എൽപി സ്കൂൾ, പെരളശേരി ഗവ.ഹൈസ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കെഎസ്എഫ് പ്രസിഡന്റ്, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സംസ്ഥാന സെക്രട്ടറി (1998 – 2015) എന്നീ ചുമതലകൾ വഹിച്ചു.

1970, 77, 91 തിരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പില്‍നിന്നും 1996ല്‍ പയ്യന്നൂരില്‍നിന്നും 2016 ൽ ധർമടത്തുനിന്നും നിയമസഭാംഗമായി. 1996ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി-സഹകരണ വകുപ്പു മന്ത്രിയായിരുന്നു (1996–98). കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രി എന്നതിനൊപ്പം ആഭ്യന്തരം, വിജിലന്‍സ്, ഐടി, യുവജനക്ഷേമം, അച്ചടി എന്നീ വകുപ്പുകളുടെയും ചുമതല വഹിച്ചു.
ഭാര്യ: തലശ്ശേരി സെന്റ് ജോസഫ്‌സ് സ്കൂൾ അധ്യാപികയായിരുന്ന ടി.കമല. മക്കൾ: വിവേക് കിരൺ, വീണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News