മകന്‍ കെ രാധാകൃഷ്ണന്‍ മന്ത്രിയായി സത്യപ്രതിജ്ഞ നിറകണ്ണുകളോടെയാണ് അമ്മ ചിന്നമ്മ കാണുന്നത്. കനല്‍ വഴിയിലൂടെ നടന്നു കയറിയ തന്റെ മകന്റെ രാഷ്ട്രീയ ജീവിതം ഇപ്പോള്‍ ആ അമ്മയ്ക്ക് സമ്മാനിക്കുന്നത് അഭിമാനത്തിന്റെ കണ്ണീര്‍ക്കണങ്ങളാണ്.
തനി നാട്ടിന്‍പുറത്തുകാരിയാണ് കെ രാധാകൃഷ്ണന്റെ അമ്മ ചിന്നമ്മ. ഒരു അഭിമുഖത്തില്‍ മകന്‍ കല്ല്യാണം കഴിക്കാത്തതിനെ കുറിച്ച് ചിന്നമ്മ പറഞ്ഞതും ഏറെ രസകരമായിട്ടായിരുന്നു.
കെ രാധാകൃഷ്ണന്‍ ഇതുവരെ കല്ല്യാണം കഴിച്ചിട്ടില്ല. ഞാനും അവന്റെ സഹോദരങ്ങളും അവനോട് കുറേ പറഞ്ഞിട്ടുമുണ്ട്. ഞങ്ങള്‍ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ അവനോട് കല്ല്യാണം കഴിക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് ചിന്നമ്മ പറഞ്ഞിട്ടുണ്ട്.
വിശേഷണങ്ങള്‍ പലതുണ്ടെങ്കിലും ചേലാക്കരക്കാര്‍ക്കു കെ. രാധാകൃഷ്ണന്‍ അവരുടെ പ്രിയപ്പെട്ട രാധേട്ടനാണ്. ഏത് വിഷമഘട്ടത്തിലും തങ്ങലോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന, നാടിന്റെ ആവശ്യങ്ങള്‍ ഒപ്പം കൂടുന്ന നാട്ടുകാരുടെ സ്വന്തം രാധേട്ടന്‍.
1996ല്‍ ആദ്യമായി ചേലക്കരയില്‍ മത്സരിക്കുമ്പോള്‍ അത് കോണ്‍ഗ്രസിനനുകൂലമായ മണ്ഡലമായിരുന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്‍, നായനാര്‍ മന്ത്രിസഭയിലെ പട്ടികജാതി വര്‍ഗക്ഷേമമന്ത്രിയായിരുന്നു.
2001,2006,2011 തെരഞ്ഞെടുപ്പുകളിലും ചേലക്കരയില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.2001 ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി , 2006 ല്‍ ഹാട്രിക്ക് വിജയമായതോടെ നിയമസഭാ സ്പീക്കര്‍ പദവി ലഭിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here