മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കാതെ മോദി വെറും കളിപ്പാവകളാക്കി ; പ്രധാനമന്ത്രിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗങ്ങള്‍ വന്‍പരാജയമെന്ന് മമത ബാനര്‍ജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കുന്നില്ലെന്നും വെറും പാവകളാക്കി മാറ്റിയെന്നും മമത വിമര്‍ശിച്ചു.

‘ഏകാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി ഒരു മീറ്റിംഗ് വിളിച്ച് അതിലേക്ക് മുഖ്യമന്ത്രിമാരെ ക്ഷണിച്ചു. യോഗങ്ങളില്‍ മുഖ്യമന്ത്രിമാരെ സംസാരിക്കാനനുവദിക്കാതെ വെറും കളിപാവകളാക്കി മാറ്റി. ഞങ്ങള്‍ക്ക് നാണക്കേടും അപമാനവും അനുഭവപ്പെട്ടു. മുഖ്യമന്ത്രിമാര്‍ പറയുന്നത് കേള്‍ക്കുവാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. എന്തിനാണ് പ്രധാനമന്ത്രി ഞങ്ങളെ ഭയക്കുന്നത് ? ഞങ്ങള്‍ അടിമപ്പണി ചെയ്യുന്നവരല്ല.’ മമത വിമര്‍ശിച്ചു.

ഞങ്ങളെ സംസാരിക്കാനനുവദിക്കാതെ മുഖ്യമന്ത്രിമാര്‍ എങ്ങനെ പൊതുജനങ്ങളുടെ ആവശ്യമെന്താണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മമത ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News