ചരിത്രം കുറിച്ച് രണ്ടാം തവണയും അധികാരത്തിലേറി പിണറായി സര്‍ക്കാര്‍; ഇത് അഭിമാന നിമിഷം

ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച് പിണറായി സര്‍ക്കാര്‍. രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. ശേഷം മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു വി അബ്ദുറഹിമാന്‍, ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

സഖാവ് പിണറായി വിജയന്‍ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റു. മലയാളി കണ്ണും മനസും നിറഞ്ഞാണ് ഈ കാഴച ആസ്വദിച്ചത്. നിയമസഭയിലേക്ക് ആറാം വിജയം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ ഇത്തവണയും ധര്‍മടത്തുനിന്നാണ് ജയിച്ചത്. എന്നാല്‍ കേരളമൊട്ടാകെ മത്സരിച്ചത് പിണറായി ആണ് എന്ന് പറയേണ്ടി വരും. എല്ലാവരും വോട്ട് ചെയ്തത് പിണറായി വിജയനാണ്.

വികസനങ്ങള്‍ക്കാണ്.വിവാദങ്ങളുടെ പിന്നാലെ പോകാതെ ജനം ചേര്‍ന്ന് നിന്നത് പിണറായി വിജയന്‍ എന്ന ക്യാപ്റ്റനൊപ്പമാണ്.
കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍, അവകാശം നേടിയെടുക്കണമെങ്കില്‍, നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെങ്കില്‍, അഴിമതിരഹിത വികസനം യാഥാര്‍ഥ്യമാകണമെങ്കില്‍, ക്ഷേമം പുലരണമെങ്കില്‍, കേരളത്തില്‍ പുരോഗമന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പിണറായി സര്‍ക്കാര്‍തന്നെ അധികാരത്തില്‍ തുടരണമെന്ന് കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതി. ആ ജനവിധി ഇന്ന് പ്രാബല്യത്തിലായി.

കഴിഞ്ഞ അഞ്ചുവര്‍ഷം കേരള ചരിത്രത്തില്‍ത്തന്നെ സമാനതകള്‍ ഇല്ലാത്തവയായിരുന്നു. ഒന്നിനു പുറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപാ, പ്രളയം, കാലവര്‍ഷക്കെടുതി, ഉരുള്‍പ്പൊട്ടലുകള്‍ എന്നിവയ്ക്കു ശേഷം ഒടുവില്‍ കോവിഡും വന്നു. അവയുടെയൊന്നും നടുവില്‍ കേരളം തളര്‍ന്നില്ല.

കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, പിണറായി വിജയന്‍ കേരളത്തിനൊപ്പം അല്ലെങ്കില്‍ മുന്നില്‍ നിന്ന് നയിച്ചു. ഒരു കപ്പിത്താന്റെ ഉത്തരവാദിത്വത്തോടെ. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജനാര്‍ദനന്‍ ചേട്ടനെയും സുബൈദ ഉമ്മയെയും മറക്കാത്ത,നാടിന് ഉതകുന്ന ആളുകളെ മറക്കാത്ത ഈ മനുഷ്യനല്ലാതെ മറ്റാരാണ് മുഖ്യമന്ത്രിയാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News