പ്രതിസന്ധികളില്‍ സുധീരം നയിക്കുകയും ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടുകയും ചെയ്ത പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ ; ജി സുധാകരന്‍

നവകേരള തുടര്‍ച്ചയ്ക്ക് ആരംഭം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുന്‍മന്ത്രി ജി.സുധാകരന്‍. കേരള ചരിത്രത്തില്‍ അടിസ്ഥാന വികസനം, ക്ഷേമം, സേവനം എന്നീ മൂന്ന് തുറകളിലും സമാനതകളില്ലാത്ത നേട്ടം കൈവരിക്കുകയും പ്രതിസന്ധികളില്‍ സുധീരം നയിക്കുകയും ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടുകയും ചെയ്തതിന് ധീരമായി നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടങ്ങിവെച്ചവ പൂര്‍ത്തിയാക്കാനും നവം നവങ്ങളായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. അത് തികച്ചും ജനകീയവും മാതൃകാപരമായുള്ള പ്രവര്‍ത്തനങ്ങളുമാകുമെന്നും ജി സുധാകരന്‍ കുറിച്ചു.

ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നവകേരള തുടര്‍ച്ചയ്ക്ക് ആരംഭം കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു. ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍..

കേരള ചരിത്രത്തില്‍ അടിസ്ഥാന വികസനം, ക്ഷേമം, സേവനം എന്നീ മൂന്ന് തുറകളിലും സമാനതകളില്ലാത്ത നേട്ടം കൈവരിക്കുകയും പ്രതിസന്ധികളില്‍ സുധീരം നയിക്കുകയും ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടുകയും ചെയ്തതിന് ധീരമായി നേതൃത്വം നല്‍കിയ മുഖ്യമന്ത്രി സ: പിണറായി വിജയന് തുടര്‍ന്നും എല്ലാവിധ വിജയാശംസകളും നേരുന്നു.. നമ്മുടെ പുതിയ സര്‍ക്കാരിനും മംഗളാശംസകള്‍ നേരുന്നു..

തുടങ്ങിവെച്ചവ പൂര്‍ത്തിയാക്കാനും നവം നവങ്ങളായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനും മുഖ്യമന്ത്രി സ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയ്ക്ക് കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. അത് തികച്ചും ജനകീയവും മാതൃകാപരമായുള്ള പ്രവര്‍ത്തനങ്ങളുമാകും.

രണ്ടാം പിണറായി സര്‍ക്കാരിനെ അധികാരത്തിലേറ്റിയ ജനങ്ങളോട് ഈ അവസരത്തില്‍ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News