സഹോദരന്‍ പിണറായി വിജയന് ആശസംകള്‍ എന്ന് സ്റ്റാലിന്ന്റെ ട്വീറ്റ് സഹോദരന്‍ സ്റ്റാലിന് നന്ദി എന്ന് പിണറായി

ചരിത്ര വിജയം നേടി കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസയറിയിച്ചിരുന്നു. സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് പിണറായി.
സഹോദരന്‍ പിണറായി വിജയന് ആശസംകള്‍ എന്നായിരുന്നു സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.സഹോദരന്‍ സ്റ്റാലിന് നന്ദി, എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്.

‘കേരളാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിനും ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിവെക്കുമെന്ന് പ്രത്യാശിക്കുന്നു”. സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

രണ്ടാം എല്‍.ഡി.എഫ് മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.പ്രധാന മന്ത്രി മോദി,ശരദ് പവാർ നടന്‍ മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.മുഖ്യമന്ത്രി ഏവർക്കും നന്ദി പറഞ്ഞിട്ടുണ്ട്

പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും .

സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ.

സ്നേഹാദരങ്ങളോടെ
മോഹൻലാൽ
എന്നാണ് മോഹൻലാൽ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News