സത്യപ്രതിജ്ഞക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി കസേരയിൽ:ചിത്രം പങ്ക് വെച്ച് മുഖ്യമന്ത്രി

സത്യപ്രതിജ്ഞക്ക് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി  ചുമതലയേറ്റെടുത്ത് പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ചിത്രം പങ്ക് വെച്ചത്.ഒന്നായി മുന്നേറാം എന്നാണ് ട്വിറ്ററിൽ പിണറായി വിജയൻ കുറിച്ചിരിക്കുന്നത്.എല്ലാ മന്ത്രിമാരുമൊത്തുള്ള ചിത്രവും പങ്ക് വെച്ചിട്ടുണ്ട്

ഇന്ന് വൈകുന്നേരമാണ് പിണറായി വിജയനും മറ്റ് ഘടകകക്ഷി മന്ത്രിമാരും രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത് .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു.

പിണറായി വിജയന് പുറമെ മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടന്നു . കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഹ്രസ്വമായ ചടങ്ങാണ് സംഘടിപ്പിച്ചത്. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News