തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനത്തിന് താൽപ്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല പകരം വികസനത്തിലാണെന്നും ജന പങ്കാളിത്തത്തോടെ ആണ് സർക്കാർ പ്രതിസന്ധികളെ അതിജീവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വർഷം നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാവുന്നത്.

ഒരാളെയും ഒഴിച്ച് നിർത്താത്ത വികസനം കൊണ്ട് വരും.

പ്രകടന പത്രിക വാഗ്ദാനങ്ങൾ നടപ്പാക്കും.

ആരോഗ്യ വിദ്യാഭ്യാസം പാർപ്പിടം സാമൂഹ്യ നീതി മേഖല കൂടുതൽ ശക്തിപ്പെടുത്തും.

5 വർഷം കൊണ്ട് അതി ദാരിദ്ര്യം ഇല്ലാതാക്കും. ഉന്നത വിദ്യാഭ്യാസ നവീകരണത്തിന് പുതിയ നയം കൊണ്ട് വരും.

മികച്ച തൊഴിലുകൾ സൃഷ്ടിക്കും.

അടുത്ത 25 വർഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാജ്യങ്ങൾക്ക് സമാനമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News