വീട്ടുജോലി എടുക്കുന്നവരെ സംരക്ഷിക്കുന്ന സ്മാർട്ട് കിച്ചൺ പദ്ധതി

ഗാർഹിക ജോലികൾ ചെയ്യുന്ന സ്ത്രീകൾക്ക് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഗാർഹിക ജോലികളിലെ കാഠിന്യം കുറയ്ക്കാൻ സ്മാർട്ട് കിച്ചൺ വാഗ്ദാനവും നൽകിയിരുന്നു. വീട്ടുജോലി എടുക്കുന്നവരെ സംരക്ഷിക്കുന്ന പദ്ധതിയാണ്. ഇതിന് ചീഫ് സെക്രട്ടറിഅടങ്ങിയ സമിതിക്ക് ചുമതല നൽകി എന്ന് മുഖ്യമന്ത്രി .

സംസ്ഥാനത്ത് സ്ത്രീകളുടെ പദവി ഉയർത്താൻ മുൻഗണന നൽകും. ജെന്റർ ബജറ്റിങ് ശക്തിപ്പെടുത്തും. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കുറയ്ക്കാൻ ജനകീയ ഇടപെടലിന് രൂപം നൽകും. പൊതുവായ വികസനത്തിന്റെ നേട്ടം വേണ്ടത്ര ലഭിക്കാത്ത പട്ടികജാതി-വർഗ വിഭാഗങ്ങൾ മത്സ്യത്തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കും.

വിപുലീകൃതമായ വയോജന സൗകര്യം ഉറപ്പാക്കി സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിക്കും. പ്രത്യേക സാന്ത്വന പരിചരണ പരിപാടി ആവിഷ്കരിക്കും. സർക്കാർ സർവീസിലെ ഒഴിവുകൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യും. പൊതുമേഖലാ റിപ്പോർട്ടിങ് ബോർഡ് രൂപീകരിക്കും. പാരിസ്ഥിതിക സൗഹാർദ്ദപരമായ സുസ്ഥിര വികസനമായിരിക്കും കേരളം സ്വീകരിക്കുക. കേരളം ഉയർത്തിക്കൊണ്ടുവന്ന മതനിരപേക്ഷ കാഴ്ചപ്പാടുകളെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ജനം തമ്മിലുള്ള പരസ്പര ബന്ധം ഉയർത്തുന്നതിനുള്ള സാംസ്കാരിക മുന്നേറ്റത്തിന് സർക്കാർ രൂപം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here