വരുന്ന 5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം നടപ്പാക്കും എന്ന് മുഖ്യമന്ത്രി

വരുന്ന 5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം നടപ്പാക്കും എന്ന് മുഖ്യമന്ത്രി.ഖരമാലിന്യ സംസ്കരണത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകും. വരുന്ന 5 വർഷം കൊണ്ട് മാലിന്യ രഹിത കേരളം നടപ്പാക്കും.

സർക്കാരിന്റെ എല്ലാ സേവനങ്ങളും ജനത്തിന്റെ അവകാശമാണ്. ഓരോ തീരുമാനവും ജനത്തിന് വേണ്ടിയുള്ളതാണ്. അത് ജനത്തിന് വേണ്ടിയുള്ളതാകണം. സർക്കാർ സേവനം ഓൺലൈനായി വീട്ടുപടിക്കലെത്തും. ഒക്ടോബർ രണ്ടിന് ഈ പദ്ധതി നിലവിൽ വരും വിധം അന്തിമരൂപം നൽകാൻ തീരുമാനിച്ചു.

അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കും.

തിരികെ വന്ന പ്രവാസികൾ പുതിയ സംരംഭങ്ങൾക്ക് അവസരം തേടുകയാണ്. അവർക്ക് സഹായം നൽകാൻ വ്യവസ്ഥാപിത മാർഗ്ഗങ്ങൾ ഒരുക്കും.

അന്താരാഷ്ട്ര തലത്തിലെ സാധ്യതകൾ ഉറപ്പാക്കുന്നതിനൊപ്പം നാട്ടിലെ യുവതീ യുവാക്കൾക്ക് കേരളത്തിൽ തൊഴിലുറപ്പാക്കാനുള്ള പ്രവർത്തനത്തിന് ഊന്നൽ നൽകും.

കേരളത്തെ വൈജ്ഞാനിക കേന്ദ്രമാക്കും. ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്കാവും ശ്രമിക്കുക.

 എല്ലാവർക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാൻ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കി. എന്നാൽ ജപ്തി നടപടികളിലൂടെ ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടുന്നുണ്ട്. അതൊഴിവാക്കാൻ ശാശ്വതമായ നിയമ നിർമ്മാണം ആലോചിക്കും.

20 ലക്ഷം അഭ്യസ്ത വിദ്യർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ജൂലൈ 15 നകം റിപ്പോർട്ട് നൽകാൻ കെഡിസ്കിനെ ചുമതലപ്പെടുത്തി.

ഇ-ഓഫീസ്, ഇ-ഫയൽ പദ്ധതികൾ കൂടുതൽ വിപുലമായി നടപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel