മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ ; 47,371 പേര്‍ക്ക് രോഗമുക്തി

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 29,911 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് 738 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 85,355 ആയി ഉയര്‍ന്നു. ബുധനാഴ്ച മഹാരാഷ്ട്രയില്‍ 34,031 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 54,97,448 ആയി ഉയര്‍ന്നു. നിലവില്‍ 3,83,253 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 47,371 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 3,21,54275 പരിശോധനകളാണ് നടത്തിയതെന്ന് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

മുംബൈയില്‍ 1425 പുതിയ കേസുകള്‍ കണ്ടെത്തി. 59 മരണങ്ങളും മുംബൈ റിപ്പോര്‍ട്ട് ചെയ്തു ഇതോടെ മരണസംഖ്യ 14,468 ആയി ഉയര്‍ന്നു. നഗരത്തില്‍ രോഗബാധിതരുടെ എണ്ണം 6,93,644 ആയി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 1460 പേര്‍ക്ക് അസുഖം ഭേദമായി. രോഗമുക്തി നേടിയവര്‍ 6,47,623. നിലവില്‍ 29,525 പേരാണ് ചികിത്സയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News