പ്രകടനപത്രികയില്‍ പറഞ്ഞ 900 കാര്യങ്ങളും പൂര്‍ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പ്രകടനപത്രികയില്‍ പറഞ്ഞ 900 കാര്യങ്ങളും പൂര്‍ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും. ജപ്തി നടപടികള്‍ ഒഴിക്കാന്‍ ശാശ്വതമായ നിയമനിര്‍മാണം ആലോചിക്കും. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ പ്രത്യേക നയം രൂപികരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ക്ക് താല്‍പര്യം അര്‍ഥശൂന്യമായ വിവാദത്തിലല്ല, നാടിന്റെ വികസനത്തില്‍; പുതിയ സര്‍ക്കാരിന്റെ പദ്ധതികള്‍ വിശദീകരിച്ച് മുഖ്യമന്ത്രി നയം വ്യക്തമാക്കി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രഥമ മന്ത്രിസഭ യോഗത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ പിണറായി ആദ്യം ഊന്നി പറഞ്ഞത് പ്രകടന പത്രികയെ പറ്റി തന്നെ. 900 വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചിട്ടുണ്ട് .അത് പൂര്‍ണ്ണമായും തന്റെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് അസനിഗ്ദമായി വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്യം കേരളത്തില്‍ ഇല്ലതാക്കും.

ആരോഗ്യ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും .ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടി പ്രത്യേക നയം നടപ്പിലാക്കും. അഞ്ചുവര്‍ഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പ്പാദനം ഇരട്ടിപ്പിക്കും2025 ഓടെ പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു.

സര്‍ക്കാര്‍ സര്‍വ്വീസിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍ഗണന നല്‍കും. എല്ലാവര്‍ക്കും ഭവനം നല്‍കാന്‍ നടപടികള്‍ കൈക്കൊള്ളും.ജപ്തി നടപടികള്‍ക്ക് ശാശ്വതമായ നിയമനിര്‍മാണം ആലോചിക്കും. 25 വര്‍ഷം കൊണ്ട് ജീവിത നിലവാരം വിദേശ രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കും ജനങ്ങള്‍ക്കു താല്‍പര്യം അര്‍ഥശൂന്യമായ വിവാദത്തിലല്ല, നാടിന്റെ വികസനത്തിലാണെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു .

24, 25 തീയതികളില്‍ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാനും, പ്രോടേം സ്പീക്കറായി കുന്നമംഗലം എംഎല്‍എ പി ടി എ റഹീമിനെ നിയമിക്കാനും മന്ത്രിസഭ ശുപാര്‍ശ ചെയ്തു. സര്‍ക്കാരിലെ ചില സുപ്രധാനമായ നിയമനങ്ങളും ഇന്നത്തെ മന്ത്രിസഭ കൈ കൊണ്ടു.

സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായി ഗോപാലകൃഷ്ണ കുറുപ്പിനെ നിയമിക്കും. ടി എ ഷാജി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആവും .പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി കെ രാമചന്ദ്രനെ തുടര്‍ നിയമനം നല്‍കി. പ്രൈവറ്റ് സെക്രട്ടറിയായി രാജ്യസഭ അംഗം കെ കെ രാഗേഷിനെ നിയമിച്ചു .മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News