രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 30000ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കര്‍ണാടകയില്‍ 28000ത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വാരണാസിയിലെ ഡോക്ടര്‍മാരുമായും പാരാമെഡിക്കല്‍ സ്റ്റാഫുകളുമായും യോഗം ചേരും.
രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 29,911 പുതിയ കേസുകളും,738 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 28,869 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 548 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 238 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തര്‍പ്രദേശില്‍ 6725 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
രാജസ്ഥാനില്‍ 7680 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 22,610 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ദില്ലിയില്‍ 3231 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് കേസുകളില്‍ 75 ശതമാനം കുറവുണ്ടായി. എന്നാല്‍ മരണ നിരക്കില്‍ 27 ശതമാനം മാത്രമാണ് കുറവുണ്ടായത്.
മെയ് പത്തിന് ദില്ലിയില്‍ 12000ത്തോളം കേസുകളും 319 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിന് ശേഷം കോവിഡ് കേസുകള്‍ 3000 ആയി കുറഞ്ഞെങ്കിലും 233 മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 8 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ ആക്റ്റീവ് കേസുകള്‍ നിലവിലുണ്ട്.
9 സംസ്ഥാനങ്ങളില്‍ 5000 മുകളിലും ആക്റ്റീവ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാരണാസിയിലെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംവദിക്കും.
Get real time update about this post categories directly on your device, subscribe now.