സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട് ..നിന്റെ ഓർമകൾക്ക് മരണമില്ല..നിന്റെ പോരാട്ടത്തിന് മറവിയില്ല

നി​പ​യോ​ട് പോ​രാ​ടി മ​രി​ച്ച , ഇ​ന്ത്യ​യു​ടെ ഹീ​റോ എ​ന്ന് ലോ​ക മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ച സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട് . മ​റ്റൊ​രു മ​ഹാ​മാ​രി​ക്കാ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ച്ച് ത​ള​രു​മ്പോ​ൾ ലി​നി കൊ​ളു​ത്തി​യ കെ​ടാ​വി​ള​ക്ക് അ​വ​ർ​ക്ക് മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് ഊ​ർ​ജം ന​ൽ​കും.

2018 ലാ​ണ് കോ​ഴി​ക്കോ​ട് ച​ങ്ങ​രോ​ത്ത് സൂ​പ്പി​ക്ക​ട​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്കെ​ല്ലാം അ​സാ​ധാ​ര​ണ​മാ​യ അ​സു​ഖം ക​ണ്ടെ​ത്തി​യ​ത്. സാ​ബി​ത്ത് എ​ന്ന യു​വാ​വി​ൻെ​റ മ​ര​ണ ശേ​ഷ​മാ​ണ്​ രോ​ഗം നി​പ​യാ​ണെ​ന്ന് തിരിച്ചറിഞ്ഞ​ത്.

സ്വകാര്യ ആശുപത്രിയിൽ നി​ന്ന​യ​ച്ച സ്ര​വ സാ​മ്പി​ളു​ക​ൾ നി​പ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​ണെ​ന്ന് മ​ണി​പ്പാ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് മേ​യ് 19നു ​വി​വ​രം ല​ഭി​ച്ചു. പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ഫ​ലം വ​ന്ന​ത് മേ​യ് 20ന്. ​ഔ​ദ്യോ​ഗി​ക​മാ​യി നി​പ സ്ഥി​രീ​ക​രി​ക്കു​ന്ന​ത് അ​ന്നാ​ണ്. അ​തോ​ടെ കോ​ഴി​ക്കോ​ട് കടുത്ത ജാഗ്രതയിലായി.

മ​റ്റു നാ​ട്ടു​കാ​ർ കോ​ഴി​ക്കോ​ട്ടേ​ക്കും കോ​ഴി​ക്കോ​ട്ടു​കാ​ർ പേ​രാ​മ്പ്ര​യി​ലേ​ക്കും പോ​കാ​താ​യി. ഒ​രു നാ​ട് പൂ​ർ​ണ​മാ​യി ഒ​റ്റ​പ്പെ​ട്ടു. രാ​വും പ​ക​ലും തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന ന​ഗ​ര​ങ്ങ​ൾ വി​ജ​ന​മാ​യി. ബ​സു​ക​ളി​ൽ ആ​ളൊ​ഴി​ഞ്ഞു. നി​പ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​റ്റു രോ​ഗി​ക​ൾ വ​രാ​താ​യി. ലോ​ക്ഡൗ​ൺ ഇ​ല്ലാ​തെ​ ത​ന്നെ ആ​ളു​ക​ൾ ഭ​യം​ കൊ​ണ്ട് വീ​ട്ടി​ലി​രു​ന്ന കാ​ലം കൂ​ടി​യാ​യി​രു​ന്നു അ​ത്.

പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ലി​നി​ക്ക് അ​പ്പോ​ഴേ​ക്കും രോ​ഗം പ​ക​ർ​ന്നി​രു​ന്നു. രോ​ഗ​ത്തിന്റെ ഗു​രു​ത​രാ​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ ലി​നി മ​ക്ക​ളെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ഭ​ർ​ത്താ​വ് സ​ജീ​ഷി​നെ​ഴു​തി​യ കു​റി​പ്പ് കേ​ര​ള​ക്ക​ര​യു​ടെ ക​ണ്ണു​ന​ന​യി​ച്ച​താ​ണ്. മേ​യ് 21ന് ​ലി​നി നി​പ​ക്ക് കീ​ഴ​ട​ങ്ങി.

അ​തു​വ​രെ പ​രീ​ക്ഷി​ക്കാ​ത്ത പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യാ​ണ് കോ​ഴി​ക്കോ​ട് നി​പ​യെ ത​ട​ഞ്ഞ​ത്.കൊ​വി​ഡ് രൂ​ക്ഷ​മാ​യി നി​ര​വ​ധി പേ​ർ മ​രി​ച്ചു വീ​ഴു​ന്ന കാ​ല​ത്ത് നി​പ​യു​ടെ കാ​ല​ത്ത്​ സ്വ​ന്തം ജീ​വ​ൻ ത്യ​ജി​ച്ച് ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക ന​ട​ത്തി​യ സേ​വ​നം എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടും.

സിസ്റ്റർ ലിനിയുടെ ഓർമ്മ ദിവസം അവളുടെ ഭർത്താവ് സജീഷ് പുത്തൂറിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഏറെ വേദനയുളവാക്കുന്നതാണ്.

“മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും
മെയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവൾ…
എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്…
കരഞ്ഞു തീർത്ത രാത്രികൾ..
ഉറക്കമകന്ന ദിവസങ്ങൾ…
സിദ്ധു മോൻ അമ്മയെ തിരഞ്ഞ്‌ നടന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങൾ….
അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക്‌ പോയെന്നും പറഞ്ഞ്‌ സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും….
നിപ്പ എന്ന മഹാമാരിയുടെ ഒറ്റപ്പെടുത്തൽ…
ഒരു നാട്‌ മുഴുവൻ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ നിന്നത്‌. ..
“ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കളാണ്‌.” എന്ന മുഖ്യമന്ത്രിയുടെ വാക്ക്‌..
രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട്‌ ചേർത്ത നിമിഷങ്ങൾ…
ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓർമ്മകളെ ലോകം മുഴുവൻ നെഞ്ചിൽ ഏറ്റിയത്…
അവളിലൂടെ മഹനീയ മാക്കപ്പെട്ട നഴ്സ് എന്ന പദം….
നിപ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു..
ലിനി…
ഇന്ന് നിന്റെ പിൻഗാമികൾ ഹൃദയത്തിൽ തൊട്ട്‌ പറയുന്നു “ലിനി നീ ഞങ്ങൾക്ക്‌ ധൈര്യമാണ്‌, അഭിമാനമാണ്‌, പ്രചോദനമാണ്‌”
എനിക്ക്‌ ഉറപ്പാണ്‌ ലിനി..
‘മാലാഖമാർ’ എന്ന പേരിന് അതിജീവനം എന്നർത്ഥം നല്കിയതിൽ നിന്റെ പങ്ക്‌ വളരെ വലുതാണ്‌.
അവരെ ചേർത്ത് പിടിക്കണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിൽ നിന്റെ സേവനം വലിയൊരു പാഠമാണ്‌.
മെയ് മാസ പുലരികൾ വല്ലാത്തൊരു നോവാണ്..
അന്നൊരു മെയ് മാസത്തിൽ ആണ് ഞാനും അവളും ജനിച്ചത്…
മെയ്മാസത്തിൽ തന്നെ യാണ് മാലാഖമാരുടെ ദിനവും….
അന്നൊരു മെയ് മാസത്തിൽ ആണ് അവളു ഞങ്ങളെ വിട്ടു പോയതും….
അവളില്ലാത്ത ശൂന്യതയിൽ നിന്ന് ഇടയ്ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ..
എന്നൊരു വിളി….
എന്നിരുന്നാലും ലിനി…
നീ ഞങ്ങൾക്ക്‌ അഭിമാനം ആണ്‌
നിന്റെ ഓർമകൾക്ക് മരണമില്ല…
നിന്റെ പോരാട്ടത്തിന് മറവിയില്ല..
ലിനി…
നീ കൂടെ ഇല്ല എന്നയാഥാർത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓർത്ത് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം……”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News