ജനീവ ഓപ്പൺ: പുരുഷ സിംഗിൾസ് സെമി ഇന്ന്

ജനീവ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ സെമി ഫൈനലുകൾ ഇന്ന് നടക്കും.വൈകിട്ട് 4:30ന് നടക്കുന്ന ആദ്യ സെമിയിൽ സ്പെയിനിന്റെ പാബ്ലോ അൻഡുജാർ നോർവെയുടെ കാസ്പർ റൂഡിനെ നേരിടും.

റോജർ ഫെഡററെ അട്ടിമറിച്ചാണ് അൻഡുജാർ ക്വാർട്ടറിൽ കടന്നത്. വൈകിട്ട് 6:30ന് നടക്കുന്ന രണ്ടാം സെമിയിൽ ഉറുഗ്വായുടെ പാബ്ലോ ക്യുവാ സിന് കാനഡയുടെ ഡെന്നീസ് ഷാപ്പൊലോവാണ് എതിരാളി.

പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സഖ്യം ഇന്നിറങ്ങും.നാളെയാണ് ടൂർണമെൻറിന്റെ ഫൈനൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News