മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്.

മറ്റ് വകുപ്പുകൾ ഇങ്ങനെ:

01. മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

02. കെ രാജൻ – റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം

03. റോഷി അഗസ്റ്റിൻ – ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

04. കെ കൃഷ്ണൻകുട്ടി – വൈദ്യുതി

05. എ കെ ശശീന്ദ്രൻ – വനം, വന്യജീവി സംരക്ഷണം

06. അഹമ്മദ് ദേവർകോവിൽ – തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

07. അഡ്വ ആന്റണി രാജു – റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

08. വി അബ്ദുറഹിമാൻ – കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

09. ജി ആർ അനിൽ – ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

10. കെ എൻ ബാലഗോപാൽ – ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി തുടങ്ങിയവ

11. പ്രൊഫ ആർ ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി

12. ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം

13. എം വി ഗോവിന്ദൻ മാസ്റ്റർ – എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

14. അഡ്വ പി എ മുഹമ്മദ് റിയാസ് – പിഡബ്ല്യുഡി, ടൂറിസം

15. പി പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ

16. കെ രാധാകൃഷ്ണൻ – പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.

17. പി രാജീവ് – നിയമം, വ്യവസായം, മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

18. സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

19. വി ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ

20. വിഎൻ വാസവൻ – സഹകരണം, രജിസ്ട്രേഷൻ

21. വീണാ ജോർജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here