രാജ്യത്ത് 2,59,591 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,591 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,209 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അതേസമയം 3,57,295 പേർ രോഗമുക്തി നേടി.

ഇതോടെ, ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,60,31,991 ആയി. ഇതിൽ 2,27,12,735 പേർക്ക് അസുഖം ഭേദമായി. നിലവിൽ 30,27,925 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 2,91,331 ആയി.19,18,79,503 പേർക്ക് വാക്സിൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കുകൾ പറയുന്നു.

ഇന്നലെ 20,61,683 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News