പീഡനകേസില്‍ മുന്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

പീഡനകേസില്‍ മുന്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. ഗോവ സെഷന്‍സ് കോടതിയുടെതാണ് വിധി.2013ല്‍ സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ലൈംഗികപീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് തേജ്പാലിനെതിരേ കേസെടുത്തത്.

2013 നവംബര്‍ 30-നാണ് തരുണ്‍ തേജ്പാല്‍ അറസ്റ്റിലായത്. 2017-ല്‍ ഇദ്ദേഹത്തിനെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി.

പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുണ്‍ തേജ്പാല്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി തള്ളുകയും ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News