കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ വീണ്ടും പ്രശംസിച്ചു കേന്ദ്രസര്‍ക്കാര്‍. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ. കോവിഡ് നഴ്സുമാരെ നിയമിച്ചത് മാതൃകാപരമെന്നും മറ്റ് സംസ്ഥാനങ്ങളോടും ഈ മാതൃക പിന്തുടരാനും കേന്ദ്രം നിര്‍ദേശം നല്‍കി. വിവിധ സംസ്ഥാനങ്ങള്‍ അവിഷ്‌ക്കരിച്ച 14 മികച്ച മാതൃകകളാണ് കേന്ദ്രആരോഗ്യമന്ത്രാലയം പങ്കുവെച്ചത്.

18,20 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ജില്ലാ കളക്റ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് കോവിഡ് പ്രതിരോധത്തിന്റെ മാതൃകകള്‍ പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊവിഡുമായി ബന്ധപ്പെട്ട് ജില്ലകളില്‍ നടപ്പാക്കിയ മികച്ച മാതൃകകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പങ്കുവെച്ചത്.

വിവിധ സംസ്ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഓക്‌സിജന്‍ മാനേജ്മെന്റില്‍ കേരളത്തിന് അംഗീകാരം ലഭിച്ചു. ഓക്‌സിജന്‍ ഫലപ്രദമായി ഉപയോഗിച്ചതിനാണ് പ്രശംസ പിടിച്ചുപറ്റിയത്.

കേരളത്തിന്റെ ഓക്‌സിജന്‍ നഴ്‌സ് മാതൃകയാണ് പട്ടികയില്‍ ഇടം നേടിയത്. ഇന്നലെ പ്രധാനമന്ത്രി 54 ജില്ലാ മജിസ്‌ട്രേറ്റുമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് എറണാകുളം ജില്ലാ കലക്റ്റര്‍ ഓക്‌സിജന്‍ നഴ്സുമാരെ നിയമിച്ച മാതൃക പങ്കുവെച്ചത്.

ഇതിന് പുറമെ ഓക്‌സിജന്‍ വാര്‍ റൂം വഴി ആശുപത്രികളുടെ ഓക്‌സിജന്‍ ലഭ്യത അതാത് സമയം വിലയിരുത്തുന്നു. ഓക്‌സിജന്‍ നീക്കത്തിനായി പ്രത്യേക ഗതാഗത മാര്‍ഗ്ഗങ്ങളും ഏര്‍പ്പെടുത്തി.

ഓക്‌സിജന്‍ നഷ്ടം ഒഴിവാക്കാന്‍ ഓരോ ആശുപത്രികളിലും ഓഡിറ്റിംഗ് നടത്തുന്നു എന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും എറണാകുളം ജില്ലാ കലക്ടര്‍ യോഗത്തില്‍ പങ്കുവെച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News