രാജ്യത്ത് ഏഴായിരത്തിലേറെ പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

രാജ്യത്ത് ഏഴായിരത്തിലേറെ പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ഇത് വരെ 219 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.ബ്ലാക്ക് ഫംഗസ് ചികിത്സക്ക് തയ്യാറെടുക്കാൻ ദില്ലിയിലെ 3 പ്രമുഖ ആശുപത്രികൾക്ക് ദില്ലിസർക്കാർ നിർദേശം നൽകി.

കോവിഡ് ബാധിതരിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ഇതുവരെ രാജ്യത്തേ ഏഴാംയിരത്തോളം പേർക്കാണ്  സ്ഥിരീകരിച്ചത്. 219 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.

 ബ്ലാക്ക് ഫംഗസ് പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽപ്പെടുത്തണമെന്നറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചത്.

കഴിഞ്ഞവർഷവും ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതൽ സംസ്ഥാനങ്ങളിൽ കാണുന്നുണ്ട്. മഹാരാഷ്ട്രയിൽ രണ്ടായിരത്തിൽപരം കേസുകളുണ്ട്.

ദില്ലിയിൽ 35 വീതം കേസുകൾ എയിംസിലും ഗംഗാറാം ആശുപത്രിയിലും മാത്രമായുണ്ട്.ബ്ലാക്ക് ഫംഗസ് ചികിത്സക്ക്  തയ്യാറെടുക്കാൻ ദില്ലിയിലെ 3 പ്രമുഖ ആശുപത്രികൾക്ക് ദില്ലിസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് സ്റ്റീറോയിഡ് നൽകുന്നത് ബ്ലാക്ക് ഫംഗസിന് കാരണമായേക്കാമെന്ന് അരവിന്ദ് കേജ്രിവാൾ പറഞ്ഞു.

കർണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകളിൽ വർധനയുണ്ട്. അതെസമയം പാട്നയിൽ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചു. ഡോക്ടർ ഉൾപ്പടെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News