ഭീമ കൊറേഗാവ് കേസ്; ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും

ഭീമ കൊറേഗാവ് കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും. കോടതി നിര്‍ദേശ പ്രകാരം ജെജെ ഹോസ്പിറ്റല്‍ സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില സംബന്ധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കി. സ്റ്റാന്‍ സ്വാമിക്ക് ഗുരുതര ആരോഗ്യപ്രശനങ്ങള്‍ ഉണ്ടെന്നും കേള്‍വിക്കുറവ് ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേ സമയം സ്റ്റാന്‍ സ്വാമി വിഡിയോ കോണ്ഫറന്‌സ് വഴി ജഡ്ജിമാരോട് സംസാരിച്ചു. ജെജെ ഹോസ്പിറ്റലിലേക്ക് മാറ്റാമെന്ന കോടതി നിര്‍ദേശം സ്റ്റാന്‍ സ്വാമി നിരാകരിച്ചു. ജെജെ ആശുപത്രിയിലേക്ക് മാറ്റിയത് കൊണ്ട് പ്രത്യേകിച്ചു കാര്യം ഒന്നുമില്ലെന്നും, മരിക്കാന്‍ തയ്യാറെന്നും സ്റ്റാന്‍ സ്വാമി വ്യക്തമാക്കി.

നിലവില്‍ നടക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നു. ആരോഗ്യനില ഓരോ ദിവസവും ക്ഷയിച്ചു വരികയാണെന്നും വ്യക്തമാക്കിയ സ്റ്റാന്‍ സ്വാമി റാഞ്ചിയിലേക്ക് മാറ്റണമെന്ന് അവശ്യപ്പെട്ടെങ്കിലും കോടതി അക്കാര്യം അംഗീകരിച്ചില്ല.

കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ആശുപത്രി നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News