പ്രിയദര്‍ശന്‍ എഴുതിയ വരികള്‍:പിറന്നാള്‍ ദിനത്തില്‍ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍

‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍.സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതിയ വരികള്‍ വിഷ്ണു രാജ് ആണ് ആലപിച്ചിരിക്കുന്നത്. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയില്‍ സിനിമയിലെ നല്ല സ്റ്റില്‍ ഫോട്ടോഗ്രാഫ്‌സും ഉള്‍പ്പെടുത്തിയാണ് പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.

ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗുമായി സൈനാ മ്യൂസിക്കിന്റെ യൂറ്റ്യൂബ് ചാനലില്‍ പുറത്തിറങ്ങിയ ഗാനം ഇതിനകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്.പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

പിറന്നാൾ ദിനത്തിൽ ലിറിക്കൽ വീഡിയോ എത്തുന്നു എന്ന പ്രത്യേകതയുണ്ട് രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി നടന്‍ മമ്മൂട്ടിയെത്തി. പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു.

പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്‌റാം. പിറന്നാളാശംസകള്‍ ലാലേട്ടാ എന്നായിരുന്നു പൃഥ്വിയുടെ ആശംസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News