ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു.കൊവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വനനശീകരണത്തിനെതിരായ ചിപ്‌കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദര്‍ലാല്‍ ബഹുഗുണ.

വനനശീകരണത്തിനെതിരെ മരങ്ങളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന സമരരീതിയായിരുന്നു ചിപ്‌കോ മുന്നേറ്റം.ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ആയിരുന്നു മുന്നേറ്റത്തിന് തുടക്കമിട്ടത്. 1970 കളില്‍ ചിപ്‌കോ പ്രസ്ഥാനം വഴിയും 1980 മുതല്‍ 2004 വരെ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനം വഴിയും പ്രകൃതി സംരക്ഷണത്തിനായി പോരാടി.2009 ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News