രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4209 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ദില്ലിയില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞെങ്കിലും മരണസംഖ്യ കുറയാത്തത് ആശങ്കയാകുന്നു

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3,57,295 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ 29,911 പുതിയ കേസുകളും,738 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ പുതുതായി 28,869 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 548 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ദില്ലിയില്‍ 3231 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.ദില്ലിയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് കേസുകളുകളല്‍ 75 ശതമാനം കുറവുണ്ടായി. എന്നാല്‍ മരണ നിരക്കില്‍ 27 ശതമാനം മാത്രമാണ് കുറവുണ്ടായത്.

മെയ് പത്തിന് ദില്ലിയില്‍ 12000ത്തോളം കേസുകളും 319 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിന് ശേഷം കോവിഡ് കേസുകള്‍ 3000 ആയി കുറഞ്ഞെങ്കിലും 233 മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

18 മുതല്‍ 20 വരെ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന-ജില്ലാ ഭരണകൂട അധികാരികളുമായുള്ള യോഗങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച ആശയങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് പ്രധിരോധത്തില്‍ ഉള്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here