നാരദ കേസ്; ടിഎംസി നേതാക്കളുടെ ജാമ്യഹർജി വിശാല ബെഞ്ചിന് വിട്ടു

നാരദ കേസിൽ ടിഎംസി നേതാക്കളുടെ ജാമ്യഹർജി വിശാല ബെഞ്ചിന് വിട്ടു.ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർ തമ്മിൽ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഹർജി വിശാല ബെഞ്ചിന് വിട്ടത്.നേതാക്കളെ വീട്ടുതടങ്കലിൽ ആക്കാനും കോടതി ഉത്തരവിട്ടു.

തൃണമുല്‍ കോണ്‍ഗ്രസ് നേതാക്കളും പുതിയ മമത മന്ത്രിസഭയിലെ അംഗങ്ങളായ ഫർഹദ്​ ഹകീം, സുബ്രത മുഖർജി എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത് .

ശാരദ അഴിമതി കേസ്​ പൊങ്ങിവന്ന 2014ൽ മമത മന്ത്രിസഭയിലെ മന്ത്രിമാരായിരുന്നു നാലു പേരും. ഇതിൽ ഫർഹദ്​ ഹകീം, സുബ്രത മുഖർജി എന്നിവർക്ക്​ ഇത്തവണയും സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തത്​ ഗവർണർ ജഗ്​ദീപ്​ ധൻകർ തന്നെ. ഓൺലൈൻ മാധ്യമം നടത്തിയ ഒളിക്യാമറ ദൗത്യത്തിൽ തൃണമൂൽ മന്ത്രിമാർ കൈക്കൂലി വാങ്ങുന്നത്​ കണ്ടെത്തി​യതാണ്​ ശാരദ കേസ്.​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News