ഇന്ന് ലോകചായ ദിനം:അടിപൊളി ചായ ഉണ്ടാക്കാം ഇങ്ങനെ

മേയ് 21 അന്താരാഷ്ട്ര ചായദിനമാണ് . തേയിലത്തൊഴിലാളികളെക്കുറിച്ചും ചായ വ്യാപാരത്തെക്കുറിച്ചും രാജ്യാന്തരതലത്തിൽ ഓർമിക്കുന്ന ദിനം.
ചായദിനത്തിൽ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.സാധാരണയായി ചായ ഉണ്ടാക്കുന്ന രീതി ഇതാണ്.
ചായപ്പൊടി – 2 ടീസ്പൂൺ
വെള്ളം – 1 കപ്പ്
പാൽ, പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്നത്
വെള്ളം വെട്ടിത്തിളച്ചാലുടൻ അതിലേക്കു ചായപ്പൊടി പകർന്ന് അടച്ചു വയ്ക്കുക. ആവശ്യാനുസരണം കടുപ്പത്തിൽ ചായ അരിച്ച് തിളപ്പിച്ച പാലും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുക.പാൽ തിളപ്പിച്ച ഉടൻ കട്ടൻചായയിൽ ചേർക്കണം. ഇല്ലെങ്കിൽ സ്വാദിൽ വ്യത്യാസമുണ്ടാകും. ഇതിനു ശേഷമേ മധുരം ചേർക്കാവൂ

ചായദിനത്തിൽ മസാല ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
തേയില 2 ടീസ്പൂൺ
പാൽ 2 കപ്പ്
ഗ്രാമ്പു 2 എണ്ണം
ഏലയ്ക്ക പൊടിച്ചത് 3 എണ്ണം
ഇഞ്ചി 1 കഷ്ണം

തയ്യാറാക്കുന്ന വിധം…

ആദ്യം പാലിൽ ഇഞ്ചി, ഏലയ്ക്ക പൊടിച്ചതും, ഗ്രാമ്പു, എന്നിവ ചേർത്ത് തിളപ്പിക്കുക.
ഇതിലേക്ക് ചായപ്പൊടി ചേർത്ത് രണ്ട് മിനിറ്റ് നന്നായി തിളപ്പിക്കുക.
അരിച്ചെടുത്ത ശേഷം അൽപം പഞ്ചസാര ചേർത്ത് ചൂടോടെ കുടിക്കുക…

മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.  സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റിക്ക് നല്ലൊരു പ്രതിവിധിയാണ് മസാല ചായ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News