പാർട്ടി ഇനിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകും: മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും പാർട്ടി ഇനിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാലായിലെ ജോസ് കെ മാണിയുടെ വസതിയിലെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും വകുപ്പ് തലത്തിൽ ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.കാർഷിക മേഖലയ്ക്ക് ആശ്വാസം പകരുന്ന പദ്ധതികൾ ഇറിഗേഷൻ വകുപ്പിൽ നിന്നും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു .

രണ്ടാം ഇടത് സർക്കാർ മന്ത്രിസഭയിൽ ജലസേചനം, കമാൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി, ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും തുടങ്ങിയ വകുപ്പുകൾ റോഷി അഗസ്റ്റിനാണ് കൈകാര്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News