സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത അഡ്വക്കറ്റ് ജനറല്‍ അഡ്വക്കറ്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ്

സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത അഡ്വക്കറ്റ് ജനറല്‍ അഡ്വക്കറ്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ്. സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്‍പ്പടെ മുഴുവന്‍പേരെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും അഡ്വക്കറ്റ് കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു.

അതേ സമയം കാര്യക്ഷമവും സത്യസന്ധവുമായ പ്രോസിക്യൂഷന്‍ സംവിധാനമുണ്ടാകണമെന്ന സര്‍ക്കാര്‍ നയത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വക്കറ്റ് ടി എ ഷാജിയും വ്യക്തമാക്കി.കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇരുവരും.

പുതിയ അഡ്വക്കറ്റ് ജനറലായി അഡ്വക്കറ്റ് കെ ഗോപാലകൃഷ്ണക്കുറുപ്പിനെയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായി അഡ്വക്കറ്റ് ടി എ ഷാജിയെയും നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ഇന്നലെയാണ് മുഖ്യമന്ത്രി അറിയിച്ചത്.സര്‍ക്കാര്‍ ഏല്പ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും നിയുക്ത അഡ്വക്കറ്റ് ജനറല്‍ അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു.

അതേ സമയം കാര്യക്ഷമവും സത്യസന്ധവുമായ പ്രോസിക്യൂഷന്‍ സംവിധാനമുണ്ടാകണമെന്ന സര്‍ക്കാര്‍ നയത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു നിയുക്ത പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അഡ്വക്കറ്റ് ടി എ ഷാജിയുടെ പ്രതികരണം. പി എ കുഞ്ഞന്‍പിള്ള-ഭാരതിഅമ്മ ദമ്പതികളുടെ മകനായി 1953ല്‍ കോട്ടയം ജില്ലയില്‍ ജനിച്ച കെ ഗോപാലകൃഷ്ണക്കുറുപ്പ് നിയമ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1976ല്‍ അഭിഭാഷകന്‍ ആയി എന്റോള്‍ ചെയ്തു.

1984ല്‍, അദ്ദേഹത്തിന്റെ അമ്മാവനും വാഴൂര്‍ എംഎല്‍എ യും ആയിരുന്ന അഡ്വ. എന്‍ രാഘവകുറുപ്പിന്റെ ജൂനിയര്‍ ആയി കേരള ഹൈകോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടന ക്രിമിനല്‍ സിവില്‍ ലേബര്‍ നിയമങ്ങളില്‍ അവഗാഹം നേടിയ ഗോപാലകൃഷ്ണ കുറുപ്പ് 1999-2001 കാലയളവില്‍ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ആയി സേവനമനുഷ്ഠിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, തിരുവനന്തപുരം നഗരസഭ, കൊച്ചി ദേവസ്വം ബോര്‍ഡ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുടെ ഹൈകോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സെല്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും പിന്നീട് എസ്എഫ്ഐ രൂപീകൃതമായപ്പോള്‍ അതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഗോപാലകൃഷ്ണ കുറുപ്പ് കെഎസ്വൈഎഫിന്റെയും നേതൃത്വനിരയില്‍ ഉണ്ടായിരുന്നു. നിലവില്‍ ആള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഹൈ കോര്‍ട്ട് കമ്മിറ്റി പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും ആണ്. മുന്‍ എംപിയും എംഎല്‍എയുമായ കെ സുരേഷ് കുറുപ്പ് സഹോദരനാണ്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയി നിയമിതനായ അഡ്വക്കേറ്റ് ടി എ ഷാജി, നിലവില്‍ കേരള ഹൈകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ആണ്. ദീര്‍ഘകാലം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി കെ അച്യുതന്റെയും മന്ദാകിനിയുടെയും മകനാണ്. മാല്യങ്കര എസ്എന്‍എം കോളജിലും എറണാകുളം ലോകോളജിലുമായി വിദ്യാഭ്യാസം.

1986 മുതല്‍ ഹൈ കോടതിയിലും മറ്റ് കോടതികളിലുമായി പ്രാക്ടീസ് ചെയ്തു വരവെ 2012 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന പദവി ലഭിച്ചു.ഹൈകോടതിയിലും വിവിധ വിചാരണ കോടതികളിലുമായി ക്രിമിനല്‍ കേസുകള്‍ നടത്തിയുള്ള സുദീര്‍ഘമായ പരിചയം ഉള്ള അദ്ദേഹം, കേരള ബാങ്ക്, റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ ഹൈകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News