മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ വീണ്ടും രുചി കൂടും

മാമ്പഴ സീസൺ ആണിത്. എങ്ങോട്ട് നോക്കിയാലും കായ്ച്ച് കിടക്കുന്ന മാവുകൾ. പഴുത്ത് കിടക്കുന്ന മാമ്പഴം. ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്.മാമ്പഴം കഴിക്കുമ്പോൾ അതിന്റെ രുചി മാത്രമേ നാം ചിന്തിക്കാറുള്ളൂ. മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ വീണ്ടും രുചി കൂടും

ദഹനത്തിനും അസിഡിറ്റിക്കും ചികിത്സിക്കുന്നതിൽ മാമ്പഴത്തിന് ഒരു പ്രധാന പങ്കുണ്ട്. ഫലപ്രദവും സ്വാഭാവികവുമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന ദഹന എൻസൈമുകൾ അവയിൽ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ വിശപ്പ് വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മാമ്പഴം കഴിക്കുന്നത് എൽ‌ഡി‌എൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നത്.  പെക്റ്റിൻ, വിറ്റാമിൻ സി, ഫൈബർ എന്നിവയാൽ സമ്പന്നമായ മാമ്പഴം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു.

വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായകമാണ്.

ഇരുമ്പിന്റെ കുറവ് മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ഉയർന്ന ഇരുമ്പിന്റെ അളവ് വിളർച്ചയെ ചികിത്സിക്കാൻ സഹായിക്കുന്നു.

മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം.

ഒരു ബൗള്‍ മാമ്പഴത്തില്‍  25 ശതമാനം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ മാമ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം വിറ്റാമിന്‍ സി ലഭിക്കുകയും അത് കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

മാമ്പഴത്തില്‍ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തിന് ശേഷം ഒരു മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കാൻ സഹായകമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here