കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു: കെ മുരളീധരന്‍

കോൺ​ഗ്രസിന് അടിത്തറ ഇല്ലാതായതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണമെന്ന് കെ മുരളീധരൻ പറഞ്ഞു. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല.

സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കുന്നത് ശരിയല്ല.സംഘടനാതലത്തിൽ മൊത്തം അഴിച്ചുപണി വേണം. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു.

കോൺ​ഗ്രസിൽ തലമുറ മാറ്റം വേണം. അതിനായി മാറാൻ താൻ തയ്യാർ. പുതിയ മന്ത്രിസഭയിൽ ആരേയും മോശക്കാരായി കാണുന്നില്ലെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here