ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; ആദ്യത്തേതിനേക്കാള്‍ അപകടകാരിയെന്ന് വിലയിരുത്തല്‍

കൊവിഡിന് പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബ്ലാക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയായ വൈറ്റ് ഫംഗസ് രോഗമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ബീഹാറിലെ പട്നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി ഡി എന്‍ എ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൃക്ക, തലച്ചോറ്, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, ചര്‍മം, നഖം, വായ എന്നീ ഭാഗങ്ങളിലാണ് വെറ്റ് ഫംഗസ് ബാധിക്കുന്നത്. ശ്വാസകോശത്തേയും വൈറ്റ് ഫംഗസ് ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ബ്ലാക് ഫംഗസിന് സമാനമായി കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളവരെയാണ് രോഗം ബാധിക്കുകയെന്നും വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News