ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് രണ്ടാം പിണറായി സർക്കാർ: ജോസ് കെ മാണി

ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് സംസ്ഥാന സർക്കാരെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കഴിഞ്ഞ തവണത്തേക്കാൾ ഫലപ്രദമായ ഭരണം ഇത്തവണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി റോഷി അഗസ്റ്റിനും ചീഫ് എൻ ജയരാജ് കേരള കോൺഗ്രസ് എം എൽഎമാരും പാലായിലെ ജോസ് കെ മാണി വീട് സന്ദർശിക്കവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സ്വാധീന മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം എത്തിയെന്നും ഒരുപാട് ആളുകൾ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ മുന്നോട്ടു വരുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു .ജലസേചന വകുപ്പിൽ നിന്നും വലിയ പദ്ധതികൾ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here