കൊവിഡ് തീവ്ര വ്യാപനം: ഗോവയില്‍ ലോക്ക്ഡൗണ്‍ നീട്ടി

കൊവിഡ് തീവ്ര വ്യാപനം രൂക്ഷമായതിനാല്‍ ഗോവ സംസ്ഥാനത്ത് നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മെയ് 9-ാം തിയ്യതി തുടങ്ങിയ ലോക്ക് ഡൗണ്‍ മെയ് 23വരെ പ്രാബല്യത്തിലുണ്ടാവുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ഡ കൊവിഡ് തീവ്രമായതിനാല്‍ മെയ് 31വരെയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണിന്റെ സാഹചര്യത്തില്‍ കായിക, സാംസ്‌കാരിക, അക്കാദമിക, വിനോദ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഗോവയില്‍ 1,582 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 1,41,567 ആയി. ഇതുവരെ സംസ്ഥാനത്ത് 2,272 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം ചേരുന്നതും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കോ ജോലിക്കോ അല്ലാതെ ബസ്സില്‍ യാത്ര ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളിലും ശേഷിയുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here