‘കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ സമുദായത്തിന്റെ വക്താക്കളാക്കി മാറ്റേണ്ട’: ബാലചന്ദ്രന്‍ ചുള്ളിക്കാട്

എല്‍ ഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ ജനിച്ച സമുദായം തിരയുന്നവര്‍ക്ക് മറുപടിയുമായി പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സമൂഹ മാധ്യമങ്ങളില്‍ മന്ത്രിമാരുടെ ജാതി ചര്‍ച്ചാ വിഷയമായി ഉയരുന്ന പശ്ചാത്തലത്തിലാണ് കവിയുടെ അഭിപ്രായ പ്രകടനം.

”എസ് എഫ് ഐ നേതാവായ സഖാവ് പി രാജീവിനെ യു ഡി എഫിന്റെ പൊലീസ് തെരുവില്‍ ഭീകരമായി തല്ലുന്നതിന്റെയും അടിവസ്ത്രം മാത്രം
ഇടീച്ച് അറസ്റ്റു ചെയ്തു കൊണ്ടുപോകുന്നതിന്റെയും ചിത്രങ്ങള്‍ കേരളം മറന്നിട്ടുണ്ടാവില്ല. അങ്ങനെ മാരകമായ പോലീസ്മര്‍ദ്ദനവും അറസ്റ്റും ജയില്‍വാസവും അടക്കം അനേകം കഷ്ടതകള്‍ സഹിച്ച് പതിറ്റാണ്ടുകള്‍ പൊതുപ്രവര്‍ത്തനം നടത്തിയവരാണ് ജനങ്ങളുടെ അംഗീകാരം നേടിയ ഇന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍. അവരെ അവര്‍ ജനിച്ച സമുദായത്തിന്റെ വക്താക്കളാക്കി അവര്‍ക്കെതിരെ സാമുദായികവികാരം ഇളക്കിവിടാനുള്ള ചിലരുടെ ശ്രമം നിര്‍ഭാഗ്യകരമാണ്.”- ചുള്ളിക്കാട് പറഞ്ഞു.

”പണ്ട് സഖാവ് വെളിയം ഭാര്‍ഗ്ഗവനോട് ആരോ പറഞ്ഞുവത്രേ: സി.പി.ഐ മന്ത്രിമാരെല്ലാം ഈഴവരാണല്ലൊ.’
ഉടന്‍ വെളിയം മറുപടി പറഞ്ഞു:
‘അല്ല. അവരെല്ലാം കമ്മ്യൂണിസ്റ്റുകാരാണ്”- ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരണക്കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News