ആലുവയിലെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസ് ഇനി സമൂഹ അടുക്കള; കൊവിഡിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കും

ആലുവ: സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ഓഫിസായ സി. അച്യുതമേനോൻ സെൻറർ സമൂഹ അടുക്കളയായി പ്രവർത്തിക്കും. നഗര പ്രദേശത്തെ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വഴിയോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ളവർക്കുമാണ് പ്രധാനമായും സമൂഹ അടുക്കള വഴി ഭക്ഷണം നൽകുന്നത്.

സി.പി.ഐ, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്, എ.ഐ.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കള നടത്തുന്നത്. ആദ്യ ദിനത്തിൽ ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പലചരക്ക് സാധനങ്ങൾ ആലുവയിലെ റെസിഡന്റ്‌സ് അസോസിയേഷൻ കൂട്ടായ്മയായ കോറയും പച്ചക്കറി ഭൂമിത്ര കർഷക സംഘവും നൽകി.

കോറ പ്രസിഡൻറ് പി.എ.ഹംസക്കോയ, കമാൽ, ഓർഗാനൈസർ എം.സുരേഷ് , പ്രവർത്തക സമിതി അംഗം വി.ശംസുദീൻ എന്നിവർ ചേർന്ന് സമൂഹ അടുക്കളയ്ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും പച്ചക്കറികളും സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ.ഷംസുദീന് കൈമാറി. എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറി കെ.കെ.സത്താർ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അഫ്രീദി, പി.ആർ.രതീഷ്, അഡ്വ. ഇസ്മായിൽ പൂഴിത്തുറ, ജെയ്സൺ പുതുശ്ശേരി, സീതാ റാം, യാസർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News