മാസ്​ക്​ ധരിക്കുന്നത്​ 50 ശതമാനം പേർ മാത്രം; കൃത്യമായി ധരിക്കുന്നത്​ 100ൽ ഏഴുപേരും; ആശങ്കയോടെ രാജ്യം

രാജ്യത്ത്​ കൊവിഡ്​ വ്യാപനം രൂക്ഷമായി തുടരു​മ്പോഴും 50 ശതമാനം പേർ മാസ്​ക്​ ധരിക്കുന്നില്ലെന്ന്​ പഠനം. 50 ശതമാനം പേർ മാത്രമാണ്​ മാസ്ക്​ ധരിക്കുന്നതെങ്കിൽ ശരിയായ രീതിയിൽ മാസ്​ക്​ ധരിക്കുന്നത്​ അതിൽ 14 ശതമാനം മാത്രമാണെന്നും പഠനത്തിൽ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട പഠനത്തി​െൻറ കണ്ടെത്തലുകൾ ആരോഗ്യ മന്ത്രാലയം ജോയിൻറ്​ സെക്രട്ടറി മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.

100 പേരിൽ ഏഴുപേർ മാത്രമാണ്​ ശരിയായ രീതിയിൽ കൃത്യമായി മാക്​സ്​ ധരിക്കുന്നത്​. മറ്റുള്ളവർ താടിയും വായും മറച്ചുമാത്രമേ മാസ്​ക്​ ധരിക്കാറുള്ളൂ. കൊവിഡ്​ 19നെ തടയാനുള്ള പ്രാഥമികമായ മാർഗ നിർദേശങ്ങൾ പോലും ഭൂരിഭാഗം പേരും ലംഘിക്കുകയാണെന്ന്​ കൊവിഡ്​ അവലോകന യോഗത്തിന് ശേഷം​ ആരോഗ്യമന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2000 പേരിൽ 25 ദിവസം നടത്തിയ പഠനത്തിലാണ്​ പുതിയ കണ്ടെത്തലുകൾ​. രോഗവ്യാപനം തടയാൻ ജനങ്ങൾ കൃത്യമായി കൊവിഡ്​ മാനദണ്ഡം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അഭ്യർഥിച്ചു.

ഒരാൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ, അവർക്ക്​ ഒരു മാസത്തിനുള്ളിൽ 406 പേർക്ക്​ രോഗം പകർന്നുനൽകാനാകും. അതിനാൽ തന്നെ കോവിഡ്​ പ്രതിസന്ധി കാലത്ത്​ ഏറ്റവും പ്രധാനം ഈ സാമൂഹിക വാക്​സിനാണെന്നും ജോയിൻറ്​ സെക്രട്ടറി കൂട്ടിച്ചേർത്തു.

കൊവിഡ്​ പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന്​ കേന്ദ്രം പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയതിന്​ പിന്നാലെയാണ്​ പരാമർശം. ​കൊറോണ വൈറസി​ന്​ വായു കണികകളിലൂടെ 10 മീറ്റർ വരെ വ്യാപിക്കാൻ കഴിയുമെന്നതിനാൽ അടച്ചിട്ട പ്രദേശങ്ങളിൽ വായുസഞ്ചാരവും സാമൂഹിക അകലവും പാലിക്കണമെന്നായിരുന്നു നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News