ലിവിംഗ് ടുഗെദര്‍ കുറ്റകരമായി കണക്കാക്കാനാവില്ല: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ബന്ധുക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാന സ്വദേശികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് നിരീക്ഷണം. ലിവിങ് ടുഗതര്‍ എന്ന ആശയം സമൂഹത്തിലെ എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കില്ല. ജസ്റ്റിസ് സുധിര്‍ മിത്തലാണ് പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ ഒരുമിച്ച് ജീവിക്കുന്നതിനെ ചോദ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞത്.

ആണ്‍കുട്ടിക്ക് പത്തൊന്‍പത് വയസാണുള്ളത്. വിവാഹപ്രായമെത്തുന്നത് വരെ ലിവിങ് ടുഗതര്‍ ആയി ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് സാമൂഹ്യമായി സ്വീകാര്യത കൂടുന്നുണ്ട്. ലിവിംഗ് ടുഗദര്‍ ഒരിക്കലും കുറ്റകൃത്യമല്ല. മറ്റെല്ലാ പൗരന്‍മാര്‍ക്കുമുള്ള അവകാശങ്ങള്‍ ലിവിംഗ് ടുഗദറായിട്ടുള്ള ദമ്പതികള്‍ക്കുമുണ്ട്,’ കോടതി പറഞ്ഞു. നേരത്തെ ലിവിംഗ് ടുഗദര്‍ അനുവദിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പറഞ്ഞിരുന്നു. ഗുല്‍സ കുമാരി (19), ഗുര്‍വിന്ദര്‍ സിംഗ് (22) എന്നിവര്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞ് നല്‍കിയ ഹരജിയിലായിരുന്നു കോടതി പരാമര്‍ശം. ഗുല്‍സ കുമാരിയുടെ ബന്ധുക്കളില്‍ നിന്ന് ഇവര്‍ക്ക് ഭീഷണിയുള്ളതായും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

വാസ്തവത്തില്‍ ഹര്‍ജി സമര്‍പ്പിച്ചവര്‍ ഉദ്ദേശിക്കുന്നത് അവരുടെ ലിവ് ഇന്‍ റിലേഷനുള്ള അംഗീകാരമാണെന്നും അത് ധാര്‍മ്മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും പറഞ്ഞ കോടതി ഹര്‍ജിയില്‍ ഒരു സംരക്ഷണ ഉത്തരവും പാസാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു. ജസ്റ്റിസ് എച്ച് എസ് മദാന്റെയായിരുന്നു ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News