കൊവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്ത് വിങ്ങിപ്പൊട്ടി മോദി; മുതലക്കണ്ണീരെന്ന് സോഷ്യൽമീഡിയ

രാജ്യത്ത്​ കൊവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്ത്​ വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി ​ന​രേന്ദ്ര മോദിയെ പരിഹസിച്ച്​ സമൂഹ മാധ്യമ ഉപയോക്താക്കൾ ​. വെള്ളിയാഴ്​ച സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ സംഭവം. കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്​ നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.

‘കാശിയിലെ ഒരു സേവകനെന്ന നിലയിൽ, വാരാണസി​യിലെ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് പ്രശംസനീയമായ രീതിയിൽ ജോലി ചെയ്യുന്ന​ ഡോക്​ടർമാരോടും നഴ്​സുമ​ാരോടും ടെക്​നീഷ്യൻമാരോടും വാർഡ്​ ബോയ്​മാരോടും ആംബുലൻസ്​ ഡ്രൈവർ​മാരോടും’ -മോദി പറഞ്ഞു..

അതേസമയം കൊവിഡ്​ മൂലം ജീവൻ നഷ്​ടമായവരെ ഓർത്തുള്ള മോദിയുടെ കണ്ണീർ മുതലക്കണ്ണീ​രെന്നായിരുന്നു നെറ്റിസൺസിന്റെ പ്രതികരണം. രാജ്യത്ത്​ കൊവിഡ്​ പിടിമുറുക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്​ത ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. കൂടാതെ വാക്​സിൻ സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ടാം തരംഗത്തിൽ പ്രതിദിനം 4000ത്തിൽ അധികം പേർക്കാണ്​ രാജ്യത്ത്​ ജീവൻ നഷ്​ടമാകുന്നത്​. പ്രധാനമന്ത്രിയുടെ കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച്​ ബി.ജെ.പിയിൽനിന്നുപോലും നിരവധി​പേർ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News