കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമോ? എയിംസ് ഡയറക്ടര്‍ വിശദീകരിക്കുന്നു

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കുകയാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ആകും കൂടുതല്‍ ബാധിക്കുക എന്നത് ഊഹം മാത്രമാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ വ്യക്തത ഇനിയും ലഭ്യമല്ലെന്നും അദ്ദേഹം അറിയിച്ചു.

വരും തരംഗത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും രണ്ടാം തരംഗം കുട്ടികളെ മിതമായ രീതിയിലേ ബാധിക്കുന്നുള്ളൂവെന്നതിന് തെളിവുണ്ടെന്നും ഗുലേരിയ പറഞ്ഞു.

അതേസമയം, മ്യൂക്കോമൈക്കോസിസ് ഒരു കറുത്ത ഫംഗസ് അല്ലെന്നും ബ്ലാക്ക് ഫംഗസ് എന്നത് തെറ്റായ പേരാണെന്നും വെളുത്ത ഫംഗസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News