വാക്സിന്‍ ചലഞ്ച്: 27 ലക്ഷം രൂപ അഞ്ച് ദിവസംകൊണ്ട് സമാഹരിച്ച് എസ് എഫ് ഐ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസംകൊണ്ട് 27 ലക്ഷത്തിലധികം രൂപ സംഭരിച്ച് എസ് എഫ് ഐ ജില്ലാ കമ്മിറ്റി.

മെയ് 15 മുതല്‍ 19 വരെ സംഘടിപ്പിച്ച വാക്‌സിന്‍ ചലഞ്ച് വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ് എഫ് ഐ സംഭാവന സമാഹരിച്ചത്. വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് പണം സംഭരിക്കാന്‍ സംഘടിപ്പിച്ചത്. മുഖചിത്രം വരച്ച് നല്‍കിയും മൂല്യമുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ ലേലംചെയ്തും ഓണ്‍ലൈന്‍ ഗെയിമുകള്‍ സംഘടിപ്പിച്ചും നാടിന്റെ ജീവരക്ഷക്കായുള്ള തുക കണ്ടെത്തി. കുട്ടികള്‍ സമ്പാദ്യ കുടുക്ക നല്‍കി പങ്കാളിയായി.

വിവിധ ഏരിയാ കമ്മറ്റികള്‍ സമാഹരിച്ച തുക. കുന്നുമ്മല്‍ 5,05,050, കോഴിക്കോട് സൗത്ത് 2,85,149, കൊയിലാണ്ടി 2,02,143, പേരാമ്പ്ര 1,85,454, ബാലുശേരി 1,83,532, കോഴിക്കോട് നോര്‍ത്ത് 1,76,676, നാദാപുരം 1,70,033, കക്കോടി 1,56,032, തിരുവമ്പാടി 1,31,154, വടകര 1,27,151, താമരശേരി 1,06,422, കുന്നമംഗലം 87,234, ഒഞ്ചിയം 75,219, കോഴിക്കോട് ടൗണ്‍ 73,699, പയ്യോളി 63,402, ഫറോക്ക് 56,634, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് 55,064, ഗവ. നേഴ്‌സിങ് കോളേജ് 51, 627, ഗവ. ഹോമിയോ കോളേജ് 13,260, കോഴിക്കോട് ഗവ. പാരാമെഡിക്കല്‍ 4057 എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. പ്രതിസന്ധി ഘട്ടത്തിലും ദുരിതാശ്വാസ നിധിയിലേക്ക് പണംനല്‍കി വാക്സിന്‍ ചലഞ്ചിനെ പിന്തുണച്ചവരെ ജില്ലാ സെക്രട്ടറി ടി അതുലും പ്രസിഡന്റ് ആര്‍ സിദ്ധാര്‍ഥും അഭിവാദ്യംചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News