ഇടതുപക്ഷത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഉണ്ടാകുമെന്നും റോഷി വ്യക്തമാക്കി.
പാലായിൽ കെഎം മാണിയുടെ കല്ലറ സന്ദർശിച്ച ശേഷം മാണിയുടെ വാസതിയിലെത്തി പാർട്ടി ചെയർമാൻ ജോസ് കെ മാണിയുമായി കൂടിക്കാഴ്ചയും നടത്തി
ഇന്നലെ ജലസേചന മന്ത്രി പദം ഏറ്റെടുത്ത ശേഷം മന്ത്രി റോഷി അഗസ്റ്റിന് പാലാ കത്തീഡ്രൽ പള്ളിയിൽ എത്തി മാണി സാറിന്റെ കല്ലറ സന്ദർശിച്ചു. റോഷിക്കൊപ്പം ചീഫ് വിപ്പ് എൻ ജയരാജും മറ്റു കേരള കോൺഗ്രസ് എം എൽ എമാരും തോമസ് ചാഴികാടൻ എംപിയും ഉണ്ടായിരുന്നു.
തുടർന്നു പാലായിലെ കെഎം മാണിയുടെ കരിങ്ങോഴക്കൽ വീട്ടിലെത്തി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും ആയി കൂടിക്കാഴ്ച നടത്തി.
ജലസേചന വകുപ്പിൽ നിന്നും വലിയ പദ്ധതികൾ ഉണ്ടാകും.
കൂടാതെ കാർഷിക മേഖലയ്ക്ക് ആശ്വാസം പകരുന്ന പദ്ധതികളും ഇറിഗേഷൻ വകുപ്പിൽ നിന്നും ഉണ്ടാകുമെന്നും റോഷി വ്യക്തമാക്കി.
യുഡിഎഫ് സ്വാധീന മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം എത്തിയെന്നും സർക്കാരിന് കരുത്തുപകരാൻ കേരള കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി പറഞ്ഞു
തുടർന്ന് റോഷിയുടെ പാലാ രാമപുരത്തുള്ള ചക്കാമ്പുഴ വീട്ടിലും വൈകിട്ട് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും എത്തിയ ശേഷമാണു മന്ത്രി റോഷി അഗസ്റ്റിൻ മടങ്ങിയത്.
മാണി സാർ ഉപയോഗിച്ചിരുന്ന അതേ നമ്പർ ഉള്ള സ്റ്റേറ്റ് കാർ നമ്പർ മൂന്നിലാണ് റോഷി പാലായിൽ എത്തിയത്.
Get real time update about this post categories directly on your device, subscribe now.