ഇറാനിയന്‍ സംവിധായകന്‍ ബാബക് ഖൊറാംദിനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെ സ്വന്തം മാതാപിതാക്കള്‍ വെട്ടിക്കൊലപ്പെടുത്തി. കഷണങ്ങളാക്കി പെട്ടിയിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ടെഹ്റാനിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍ ടെഹ്റാനിലെ എക്ബത്താനില്‍ മാലിന്യ സഞ്ചികളിലും സ്യൂട്ട്കേസിലുമായാണ് മൃതദേഹം കണ്ടെത്തിയത്. കൈ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം.

നാല്‍പത്തിയേഴാം വയസ്സിലും മകന്‍ അവിവാഹിതനായി തുടരുന്നതിനെച്ചൊല്ലി അച്ഛന്‍ ബാബകുമായി വഴക്കിട്ടിരുന്നു. ഈ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകനെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് കൊല നടത്തിയതെന്ന് ബാബക്കിന്റെ പിതാവ് കുറ്റസമ്മതം നടത്തി. സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ക്രാവിസ്, ഓത്ത് ടു യാഷര്‍ ഉള്‍പ്പെടെ നിരവധി ഹ്രസ്വചിത്രങ്ങള്‍ ബാബക് സംവിധാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News