പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയാതെ ഹൈക്കമാൻഡ്; ചെന്നിത്തലയെ മാറ്റരുതെന്ന് ഉമ്മൻചാണ്ടി

പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയാതെ ഹൈക്കമാൻഡ്. ചെന്നിത്തലയെ മാറ്റരുതെന്ന് ഉമ്മൻചാണ്ടി, പി ചിദംബരം, കമൽനാഥ്‌ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവാക്കിയില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കാൻ മടിക്കില്ലെന്ന് ചെന്നിത്തലയും  അറിയിച്ചതോടെ ഹൈക്കമാൻഡിന് മുകളിൽ സമ്മർദം ശക്തം. ഇതോടെ തലമുറ മാറ്റാം ആവശ്യപ്പെടുന്ന രണ്ടാംനിര നേതാക്കളെ അനുനയിപ്പിക്കാനും നീക്കം ആരംഭിച്ചു..

തലമുറ മാറ്റം വേണ്ടെന്നും ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്നും മുതിർന്ന നേതാക്കൾ നിലപാട് സ്വീകരിച്ചതോടെയാണ് ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപികളാണ് കഴിയാതെ നട്ടം തിരിയുന്നത്.

വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാൻ ആലോചനകൾ നടന്നതോടെ പ്രതിപക്ഷ സ്ഥാനത്തു നിന്നും മാറ്റിയാൽ എംഎൽഎ സ്ഥാനം രാജി വെക്കുമെന്ന് ചെന്നിത്തല ഭീഷണിപ്പെടുത്തി.

ചെന്നിത്തലയെ ഒഴിവാക്കിയാൽ തന്നെയും ഒഴിവാക്കണമെന്നാണ് ഉമ്മൻചാണ്ടി ഹൈക്കമാന്റിനെ  അറിയിച്ചത്. ഈ സഹചര്യത്തിൽ ആവേശം കൊണ്ട് കാര്യമില്ലെന്നും ഉമ്മന്ചാണ്ടി മുന്നറിയിപ്പ് നൽകി.

കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും പാർലമെന്ററി പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടായാൽ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാൻ തയ്യാറെന്നും ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ട്.

ദേശീയ നേതാക്കളും ചെന്നിത്തലക്കായി രംഗത്തുവന്നിട്ടുണ്ട്. പി ചിദംബരം, കമൽനാഥ്‌ ഉൾപ്പെടെയുള്ളവരാണ് ചെന്നിത്തലക്കായി രംഗത്തുവന്നത്.

എന്നാൽ ചെന്നിത്തല തുടർന്നാൽ രണ്ടാം നിര നേതാക്കൾ പരസ്യപ്രതിഷേധവുമായി രംഗത്തുവരും.  ഇതോടെയാണ് ഹൈക്കമാൻഡ് സമവായം തേടുന്നതും…പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം വൈകുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News