ഇന്ത്യൻ ക്രിക്കറ്റ്​ താരം ഭുവനേശ്വർ കുമാറിന്റെ പിതാവ്​ അന്തരിച്ചു

ഇന്ത്യയുടെ മുൻ നിര പേസ്​ ബൗളർമാരിൽ ഒരാളായ ഭുവനേശ്വർ കുമാറി​ന്റെ പിതാവ്​ കി​രൺ പാൽ സിങ്​ കാൻസർ ബാധിച്ച് മരിച്ചു. 63 വയസായിരുന്നു .​ കീമോതെറാപ്പി ചികിത്സയിലിരിക്കേ മീററ്റിലെ വസതിയിൽ വെച്ചായിരുന്നു​ അന്ത്യം​.

ഉത്തർ പ്രദേശ്​ പൊലീസിലെ മുൻ ഉദ്യോഗസ്ഥനായ കിരൺ പാൽ സബ്​ ഇൻസ്​പെക്​ടർ ആയിരിക്കേ സ്വയം രാജിവെച്ചൊഴി​യുകയായിരുന്നു. ഇംഗ്ലണ്ട്​ പര്യടനത്തിനുള്ള ടീമിലുൾപ്പെടാത്ത ഭുവനേശ്വർ വീട്ടിൽ തന്നെയുണ്ട്​. ഉത്തർപ്രദേശിൽ നിന്നുതന്നെയുള്ള ഇന്ത്യൻ​ പേസ്​ ബൗളറായ ആർ.പി സിങ്ങി​െൻറ പിതാവ്​ ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്​റ്റ്​ പരമ്പരയിലും ലോക ടെസ്​റ്റ്​ ചാംപ്യൻഷിപ്പിനും ഉൾപ്പെടാത്ത ഭുവനേശ്വർ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്​. പരിക്ക്​ മൂലം ഏറെക്കാലമായി ടീമിന്​ പുറത്തായിരുന്ന ഭു​വനേശ്വർ മാർച്ചിൽ ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലാണ്​ തിരിച്ചെത്തിയത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News