ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാം: ഫാദര്‍ സ്റ്റാന്‍ സ്വാമി

തന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടന്‍ മരണപ്പെട്ടേക്കാമെന്ന് ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി. ബോംബെ ഹൈക്കോടതിയെയാണ് ആശങ്ക അറിയിച്ചത്.

പാര്‍ക്കിന്‍സണ്‍ അടക്കം രോഗങ്ങള്‍ കാരണം അവശ നിലയിലാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ബോംബെ ഹൈക്കോടതി. മുംബൈ തലോജ ജയിലില്‍ നരകിക്കുകയാണ്. മുംബൈ ജെ ജെ ആശുപത്രിയിലേക്ക് മാറ്റേണ്ട. നേരത്തെ രണ്ട് തവണ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും ആരോഗ്യനില വഷളാവുകയാണ് ചെയ്തത്. ജാമ്യമാണ് ആവശ്യമെന്നും സ്റ്റാന്‍ സ്വാമി വ്യക്തമാക്കി. ജാമ്യാപേക്ഷ അടുത്ത മാസം ഏഴിന് പരിഗണിക്കാനായി മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News