കേരളത്തെ വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു

കേരളത്തെ വിജ്ഞാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഏറ്റവും അഭിമാനവും സന്തോഷവും തോന്നുന്ന വകുപ്പുകളാണ് ലഭിച്ചതെന്നും ആർ ബിന്ദു പറഞ്ഞു

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ആദ്യമായാണ് ആർ ബിന്ദു ടീച്ചർ തൃശൂരിലെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ലോക്ക്ഡൗണായതിനാൽ കുറച്ചു പ്രവർത്തകരും ജില്ലാ കമ്മിറ്റി അംഗങ്ങളും മാത്രമെത്തി ബിന്ദുവിനെ സ്വീകരിച്ചു.

കേരളത്തെ വിജ്ഞാനകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ടീച്ചർ പറഞ്ഞു. നവകേരള നിർമിതിക്കായി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റത്തു കൊണ്ടുവരാനുണ്ടെന്നും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാംമെന്നും ആർ.ബിന്ദു വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News