ധനകാര്യ ഓഹരികളുടെ കരുത്തില്‍ വിപണി കുതിച്ചു: സെന്‍സെക്സിലെ നേട്ടം 976 പോയന്റ്

ബാങ്ക് ഓഹരികളുടെ കരുത്തില്‍ ഓഹരി സൂചികകള്‍ പത്താഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേയ്ക്കുകുതിച്ചു. മാര്‍ച്ച് പാദത്തില്‍ എസ് ബി ഐ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതാണ് ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായത്.

സെന്‍സെക്സ് 50,500ഉം നിഫ്റ്റി 15,150ഉം മറികടന്നു. 975.62 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 50,540.48ല്‍ ക്ലോസ്ചെയ്തു. നിഫ്റ്റി 269.30 പോയന്റ് ഉയര്‍ന്ന് 15,175.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ട എസ് ബി ഐ 4.50ശതമാനത്തോളം നേട്ടമുണ്ടാക്കി. എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ചനേട്ടത്തിലായിരുന്നു. ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ്, ഡോ. റെഡ്ഡീസ് ലാബ്, ഐ ഒ സി, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here